Monday 7 October 2013

ഗാന്ധിദര്‍ശന്‍ ബ് ളോഗ് ഉദ്ഘാടനം ചെയ്തു


      സ്ക്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച്  ഗാന്ധിദര്‍ശന്‍ ബ്ളോഗിറ്റെ  ഉദ്ഘാടനം പോത്തന്‍കോട്  ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ശ്രീമതി ബി.ശോഭനകുമാരി നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ്  ആര്‍ . രാജശേഖരന്‍ നായര്‍ , വാര്‍ഡ് മെംബര്‍ കെ.കരുണാകരന്‍ , ഹെഡ് മിസ്ട്രസ് എസ് . എം. ലൈലാബീവി, എം.എം.യൂസഫ്,  ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ ടി.ജതീഷ് , ലക്ഷ്മി .എസ്.പിള്ള  എന്നിവര്‍ പങ്കെടുത്തു. സ്കൂളിലെ ഗാന്ധി ദര്‍ശന്‍ ക് ളബിന്റ  വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനും മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനും കൂടിയാണ് ഊ സംരംഭം.

സ്വദേശി സോപ്പ് നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു


 


      ഈ വര്‍ഷം ഗാന്ധി ദര്‍ശന്‍ ക്ളബ് ഏറ്റെടുത്ത ഒരു പ്രധാന പ്രവര്‍ത്തനമായിരുന്നു സ്വദേശി സോപ്പ് നിര്‍മ്മാണം.  ഇതിന്റെ ഭാഗമായി ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍മാരായ ടി.ജതീഷ് , ലക്ഷ്മി എന്നിവരുടെ നേത്യത്വത്തില്‍ സോപ്പ്  നിര്‍മിക്കാന്‍ മുഴുവന്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പരിശീലിപ്പിക്കുകയും വാഷിംഗ്  സോപ്പ്, ടോയ്ലറ്റ് സോപ്പ്, ക്ളീനിംഗ് ലോഷന്‍ എന്നിവ നിര്‍മ്മിക്കുകയും ചെയ്തു. 
 
2013 സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച ഉചയ്ക്  2 മണിക്ക് സ്ക്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച്  സ്വദേശി സോപ്പ്  നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പോത്തന്‍കോട്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വെട്ടുറോട് വിജയന്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ്  ആര്‍ . രാജശേഖരന്‍ നായര്‍ , വാര്‍ഡ് മെംബര്‍ കെ.കരുണാകരന്‍ , ഹെഡ് മിസ്ട്രസ് എസ് . എം. ലൈലാബീവി, ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ ടി.ജതീഷ് , ലക്ഷ്മി .എസ്.പിള്ള  എന്നിവര്‍ പങ്കെടുത്തു.



തുടര്‍ന്ന് ഉണ്ടാക്കിയ സോപ്പും ലോഷനും  രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്തു.

Sunday 6 October 2013

ഗാന്ധി ജയന്തി ആഘോഷിച്ചു


 മഹാത്മജിയുടെ ജന്മദിനം അതീവ പ്രാധാന്യത്തോടെ  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഗാന്ധി പ്രതിമയില്‍ പുഷ്പ്പാര്‍ചന,
ഗാന്ധി ജയന്ധി സ്പെഷ്യല്‍ ഇന്‍ലന്‍ഡ് മാഗസിന്‍ പ്രകാശനം ശ്രീ. മുരുക്കുമ്പുഴ രാജേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.


 ഗന്ധി ഭജന്‍ ,  ദേശ ഭക്തി ഗാന മത്സരം, ക്വിസ്സ്,  പ്രതിഞ്ജ എന്നിവ നടന്നു.

Friday 30 August 2013

ഗാന്ധി ദര്‍ശന്‍ ഫെയ് സ് ബുക്കിലൂടെ



                   പ്രിയപ്പെട്ട സുഹ്രുത്തുക്കളെ മിക്ക ആള്‍ക്കാരും ഇന്ന് വളരെയധികം സമയം ഫെയ്സ് ബുക്കില്‍  സമയം ചെലവഴിക്കുന്നു.  അത് വെറുതെ ഇരുന്നു സമയം കളയുന്ന കുട്ടികള്‍ മുതല്‍ തിരക്കില്‍ അല്പ സമയം ആശ്വാസം കണ്ടെത്തുന്നതിനും  സൌഹുദങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നതിനും  വരെ നീളുന്നു.  നാട്ടിന്‍പുറത്തെ വര്‍ത്തമാനം മുതല്‍ ആഗോള പ്രശനങ്ങള്‍ വരെ നീളുന്നു ഫെയ്സ്ബുക്കിലെ ചര്‍ച്ച. പല പ്രധാന സംഭവങ്ങളും breaking news  ആയി ഫെയ്സ്ബുക്കിലൂടെ നാം ആദ്യം അറിയുന്നു.

    ഇനി കാര്യത്തിലേക്ക്,  ഈ  അടുത്തിടെ സ്കൂളുകളില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഗാന്ധിദര്‍ശന്‍ പരിപാടികളുടെ ഒരു പരിശീലനത്തില്‍ പങ്കെടുത്തപ്പോള്‍ ക് ളാസ്  നയിച്ച ഗാന്ധിദര്‍ശന്‍ ഡയറക്ടര്‍ ഡോ; ജേക്കബ് പുളിക്കന്‍ സാര്‍ നമ്മുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ കാണുന്നതിനു എല്ലാവരും ഫെയ്സ്ബുക്കില്‍ ഇവ അപ്ലോഡ് ചെയ്യുന്നത് നല്ലതാണെന്നു അഭിപ്രായപ്പെട്ടു.      ഇതനുസരിച്ച് പലരും  ഫെയ്സ് ബുക്കില്‍  പല വാര്‍ത്തകളും അപ്ലോഡ്  ചെയ്ത് തുടങ്ങി.   പക്ഷെ ഒറ്റപ്പെട്ട് ഇങ്ങനെ ചെയ്യുന്നതിന് പകരം ഗന്ധിദര്‍ശന്റെ പേരില്‍ ഒരു ഗ്രൂപ്പ്  ക്രിയ്യേറ്റ് ചെയ്ത്  പോസ്റ്റ്   ചെയ്താല്‍ അവ ഓരോ വാര്‍ത്തയും ആ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും കാണാന്‍ കഴിയും.....ഒന്നും നഷ് ട്ടമാകതെ..............
 ഒപ്പം ഗാന്ധിദര്‍ശന്‍ അധ്യാപകരുടെ ഒരു കൂട്ടായ്മയും ഇതോടൊപ്പം വളരട്ടെ...........

Thursday 29 August 2013

അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കി

സ്കൂളിലെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഗാന്ധി ദര്‍ശന്‍ ക് ളബ് അംഗങ്ങള്‍ക്കും സോപ്പ്  നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി.   കേരള ഗാന്ധി സ്മാരകനിധി ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയില്‍ വച്ച് നല്‍കിയ സ്വദേശി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനത്തില്‍ സ്കൂളില്‍ നിന്നും ഗന്ധിദര്‍ശന്‍ കണ്‍ വീനറായ ടി.ജതീഷ് പങ്കെടുത്തിരുന്നു.  ജില്ലയിലെ 200 ഓളം അധ്യാപകര്‍ പങ്കെടുത്ത പ്രസ്തുത പരിശീലത്തില്‍  ടോയിലറ്റ് സോപ്പ്, വാഷിങ് സോപ്പ്, ലോഷന്‍ , ഡിറ്റര്‍ജെന്റ് പൌഡര്‍ , വാഷിങ് പൌഡര്‍ ,  എന്നിവയുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയിരുന്നു.


ഇതനുസരിച്ചു സ്കൂളിലെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഗന്ധി ദര്‍ശന്‍  ക്ളബ് അംഗങ്ങള്‍ക്കും സോപ്പ്  നിര്‍മ്മാണത്തില്‍  ഗാന്ധി ദര്‍ശന്‍ കണ്‍വീനര്‍ പരിശീലനം നല്‍കി. വരും ദിവസങ്ങളില്‍  മറ്റു ഉല്‍പ്പന്നങ്ങളിലും  ഓരോ ക് ളാസ്സിനും വെവ്വേറെ പരിശീലനം നല്‍കും.
സ്കൂളില്‍ നിര്‍മ്മിക്കുന്ന ഈ ഉല്‍പ്പന്നങ്ങളുടെ മറ്റു പഠനവുമായി ബന്ധപ്പെട്ട സാധ്യതകളെക്കുറിച്ച്  ആലോചിച്ച് വരുന്നു.

പ്രിയ്യപ്പെട്ട വായനക്കാര്‍ക്കും  നിര്‍ദ്ദേശങ്ങള്‍ അഭിപ്രായങ്ങളായി അറീയിക്കാം......

ഗാന്ധി ദര്‍ശന്‍ ചുമര്‍പത്രിക പ്രദര്‍ശിപ്പിച്ചു

         തോന്നയ്ക്കല്‍ ഗവണ്മെന്റ് എല്‍ .പി .സ്കൂളില്‍ ഗാന്ധി ദര്‍ശന്‍ ക് ളബിന്റെ ആഭിമുഖ്യത്തില്‍ ചുമര്‍പത്രികയും  വാര്‍ത്താബോര്‍ഡും ഉദ്ഘാടനം ചെയ്തു.  ഗാന്ധിജിയുമായി ബന്ധപ്പെട്ട്  കുട്ടികള്‍ തയാറാക്കിയ അറിവുകളും ശേഖരിച്ച കുറിപ്പുകളുമാണു ചുമര്‍പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

ചുമര്‍പത്രികയും  വാര്‍ത്താബോര്‍ഡും വായിക്കുന്ന കുട്ടികള്‍

ചുമര്‍ പത്രികയില്‍ വൈവിദ്ധ്യം നിറഞ്ഞ  വിവരങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ ഓരോ അംഗങ്ങളും എല്ലാ ആഴ്ചയിലും ശ്രദ്ധിക്കുന്നു.  ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ ടി.ജതീഷ്  ചുമര്‍പത്രികയെക്കുറിച്ച്  ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഗാന്ധി ദര്‍ശന്‍ ക്ളബ് ഉദ്ഘാടനം

            തോന്നയ്ക്കല്‍ ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ ഗാന്ധി ദര്‍ശന്‍ ക് ളബ്  ഉദ്ഘാടനം ചെയ്തു.  ഗാന്ധിയനും റിട്ടയേര്‍ഡ് അധ്യാപകനുമായ ശ്രീ.ഡി.രാജഗോപാല്‍ ക് ളബ് ഉദ്ഘാടനം ചെയ്തു. സ്കുളുകളില്‍ ഗാന്ധിയന്‍ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും പ്രാധന്യത്തെക്കുറിച്ചു അദ്ദേഹം സംസാരിച്ചു.
ഗാന്ധിയനും റിട്ടയേര്‍ഡ് അധ്യാപകനുമായ ശ്രീ.ഡി.രാജഗോപാല്‍ ക് ളബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ചടങ്ങില്‍ പി.റ്റി.എ പ്രസ്സിഡന്റ്  ശ്രീ.ആര്‍ . രാജശേഖരന്‍ അദ്ധ്യക്ഷനായിരുന്നു.  ഹെഡ് മിസ് ട്രസ്  എസ് എം ലൈലാബീവി, ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ ടി.ജതീഷ്  തോന്നയ്ക്കല്‍ , കോര്‍ഡിനേറ്റര്‍ ലക്ഷ്മി. എസ്. പിള്ള എന്നിവര്‍ സംസാരിച്ചു.

Saturday 24 August 2013

ഗാന്ധി ദര്‍ശന്‍ ക്ളബ് രൂപീകരിച്ചു


     തോന്നയ്ക്കല്‍ ഗവ. എല്‍ . പി. എസ്സില്‍ ഗാന്ധി ദര്‍ശന്‍ ക്ളബ് രൂപീകരിച്ചു.  ഹെഡ് മിസ്ട്രസ് ശ്രീമതി. എസ് .എം. ലൈലാബീവിയുടെ അദ്ധ്യഷതയില്‍ 25.07.2013 ല്‍ സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍  ഗാന്ധിദര്‍ശന്‍  ക്ളബ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഉദ്ഘാടകനായി ശ്രീ.ഡി.രാജഗോപാല്‍ സാറിനെ വിളിക്കാനും തീരുമാനിച്ചു.


 മുഖ്യ രക്ഷാധികാരി:  ശ്രീ. ആര്‍ രാജശേഖരനെയും  (പി.റ്റി.എ പ്രസിഡന്റ് )
ചെയര്‍പേഴ്സണ്‍ : എസ് എം. ലൈലാബീവി (ഹെഡ് മിസ്ട്രസ്സ്)
കണ്‍വീനര്‍ : ടി.ജതീഷ് തോന്നയ്ക്കല്‍ (അധ്യാപകന്‍ )
കോര്‍ഡിനേറ്റര്‍ : ലക്ഷ്മി എസ് പിള്ള ( അധ്യാപിക)
അംഗങ്ങള്‍ : 41 (കുട്ടികള്‍ )

Back to TOP