Tuesday, 5 August 2014

ജനങ്ങളാണു പോലീസ്

 
തോന്നയ്ക്കൽ ഗവ എൽ.പി.എസ്സിൽ ഗാന്ധിദർശന്റെ നേത്യത്വത്തിൽ  കേരളാ പോലീസിന്റെ  “ജനങ്ങളാണു പോലീസ്   എന്ന ബോധവത്ക്കരണ നാടകം സംഘടിപ്പിച്ചു.  ഉദ്ഘാടനം മംഗലപുരം ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീ.ബെന്നറ്റ്.വൈ.ഗൊമസ് നിർവ്വഹിച്ചു.  
 
         സമൂഹത്തിൽ പോലീസിന്റെ പങ്കും പ്രസക്തിയും എന്ന ആശയം മുൻ നിർത്തി  എ.ഡി.ജി.പി  ശ്രീമതി സന്ധ്യ  ഐ.പി.എസ് ആവിഷ്കാരം നിർവ്വഹിച്ച നാടകമാണു ജനങളാണു പോലീസ്.
  പോലീസ് സേന രൂപംകൊണ്ടതു മുതലുള്ള പശ്ചാത്തലം മുതൽ ഇക്കാലം വരെ ഉണ്ടായ മാറ്റങ്ങളും ഇടപെടലുകളും വളരെ ഹ്രസ്വമായി നാടകത്തിൽ വരച്ചു കാട്ടുന്നു. 
 
 
 
 പോലീസിന്റെ ട്രാഫിക് പ്രവർത്തങ്ങളും നിയമ പ്രപാലനവും ജനങ്ങളുടെ സുരക്ഷിതത്ത്വവും, ആധുനിക ഉപകരണങ്ങളുടെ ദുരുപയോഗങ്ങളൂം സമൂഹത്തിലെ മോശം പ്രവണതകളേയും ചുരുങ്ങിയ സമയത്തിൽ വിമർശനാത്മകമായി നാടകത്തിൽ പരാമർശിക്കുന്നു.  അവതരണ മികവുകൊണ്ടും കാലിക പ്രസക്തികൊണ്ടും നാനൂറോളം കുട്ടികളുടെയും നൂരുകണക്കിനെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൈയ്യടി നാറ്റകത്തിനു നേടാൻ കഴിഞ്ഞൂ.
   
 


 
   ബോധവത്ക്കരണ പ്രവർത്തനോദ്ഘാടന ചടങ്ങിൽ വാർഡ് മെംബർ ശ്രീ.കെ.കരുണാകരൻ, ആർ.രാജശേഖരൻ നായർ, ബിന്ദുലാർ തോന്നയ്ക്കൽ, എം.എം.യൂസഫ്, നാടകത്തിന്റെ കോർഡിനേറ്റർ ശ്രീ.നജുമുദീൻ, അനിൽ പ്ലാവോട് , ഹെഡ്മിട്രസ് എം.എം.ലൈലാവീവി, ഗാന്ധിദർശൻ കൺ വീനർ റ്റി.ജതീഷ് എന്നിവർ സംസാരിച്ചു.





 
 
 

Tuesday, 29 July 2014

ഗാന്ധിദർശൻ






  തോന്നയ്ക്കൽ ഗവ. എൽ.പി.എസ്സിൽ ഗാന്ധിദർശന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ഗാന്ധി പീസ് ഫൌണ്ടേഷൻ സെക്രട്ടരി ശ്രീ മുരുക്കുമ്പുഴ രാജേന്ദ്രൻ നിർവ്വഹിച്ചു.

 
    ഇതോടനുബന്ധിച്ച് സ്കൂളിൽ കുട്ടികൾ ടോയിലറ്റ് സോപ്പ്, വാഷിംഗ് സോപ്പ്, ലോഷൻ എന്നിവ നിർമ്മിച്ചു. ഇവയുടെ വിൽ‌പ്പനയ്ക്കേണ്ടി സ്വദേശി ഷോപ്പും സ്കൂളിൽ ആരംഭിച്ചു. സ്വദേശി ഷോപ്പിന്റെ ഉദ്ഘാടനം പി.റ്റി.എ പ്രസിഡന്റ് ശ്രീ.R.രാജശേഖരൻ നായർ നിർവ്വഹിച്ചു. ചടങ്ങീൽ ഹെഡ്മിസ്ട്രസ് എസ്.എം ലൈലാബീവി, ഗാന്ധിദർശൻ കൺവീനർ ടി.ജതീഷ്, കോർഡിനേറ്റർ ലക്ഷ്മി.എസ്.പിള്ള എന്നിവർ സംസാരിച്ചു.

Thursday, 30 January 2014

ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു



ശാന്തി സന്ദേശയാത്ര

 ശാന്തി സന്ദേശയാത്ര


ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന



ഗാന്ധി അനുസ്മരണ യോഗം ഉദ്ഘാടനം വാര്‍ഡ് മെംബര്‍ ശ്രീ. കെ.കരുണാകരന്‍ സാര്‍ നിര്‍വ്വഹിക്കുന്നു.


മറ്റു പ്രര്‍ത്തനങ്ങള്‍ : മൌന പ്രാര്‍ത്ഥന, വിശ്വശാന്തി പ്രതിജ്ഞ, ക്വിസ്, പ്രസംഗം, ദേശഭക്തിഗാനം തുടങ്ങിയവ




Back to TOP